MALAYALAM CHRISTIAN HYMN

Amma kanya

അമ്മ കന്യാ മണിതന്റെ

Take a moment. Let the words lead.

Malayalam lyrics

അമ്മ കന്യാമണിതന്റെ നിർമ്മല ദുഃഖങ്ങളിപ്പോൾ നന്മയാലെ മനസ്സുറ്റു കേട്ടുകൊണ്ടാലും ദുഃഖമൊക്കെപ്പറവാനോ,വാക്കുപോരാ മാനുഷർക്ക് ഉൾക്കനെ ചിന്തിച്ചുകൊൾവാൻ ബുദ്ധിയും പോരാ, എൻ മനോവാക്കിൻവശമ്പോൽ പറഞ്ഞാലൊക്കയുമില്ല അമ്മകന്നി തുണയെങ്കിൽ പറയാമം സർവ്വമാനുഷർക്കുവന്ന സർവ്വദോഷോത്തരത്തിനായ് സർവ്വനാഥൻ മിശിഹായും മരിച്ചശേഷം സർവ്വനന്മക്കടലോന്റെ,സർവ്വപങ്കപ്പാടു കണ്ടു സർവ്വദുഃഖം നിറഞ്ഞമ്മാ പുത്രനെ നോക്കി കുന്തമമ്പ് വെടി ചങ്കിൽ കൊണ്ടപോലെ മനംവാടി തൻ തിരുക്കാൽ കരങ്ങളും തളർന്നു പാരം ചിന്തമെന്തു കണ്ണിൽ നിന്നു ചിന്തി വീഴും കണ്ണുനീരാൽ എന്തു ചൊല്ലാവതു ദുഃഖം പറഞ്ഞാലൊക്കാ അന്തമറ്റ സർവ്വനാഥൻ തൻ തിരുക്കല്പനയോർത്തു ചിന്തയൊട്ടങ്ങുറപ്പിച്ചു തുടങ്ങി ദുഃഖം എൻ മകനേ!നിർമ്മലനേ!നന്മയെങ്ങും നിറഞ്ഞോനെ ജന്മദോഷത്തിന്റെ ഭാരമൊഴിച്ചോ പുത്ര പണ്ടുമുന്നോർ കടംകൊണ്ടു,കൂട്ടിയതു വീട്ടുവാനായ് ആണ്ടവൻ നീ മകനായി പിറന്നോ പുത്ര ആദമാദി നരവർഗ്ഗം ഭീതി കൂടാതെ പിഴച്ചു ഹേതുവതിനുത്തരം നീ ചെയ്തിതോ പുത്ര നന്നുനന്നു നരരക്ഷ നന്ദിയത്രേ ചെയ്തതു നീ ഇന്നിവ ഞാൻ കാണുമാറു വിധിച്ചോ പുത്ര മുന്നമേ ഞാൻ മരിച്ചിട്ടു പിന്നെ നീ ചെയ്തിവയെങ്കിൽ വന്നിതയ്യേ,മുന്നമേ നീ മരിച്ചോ പുത്ര വാർത്ത മുമ്പേയറിയിച്ചു യാത്ര നീയെന്നോടു ചൊല്ലി ഗാത്രദത്തം മാനുഷർക്കു കൊടുത്തോ പുത്ര മാനുഷർക്ക് നിൻ പിതാവു മനോഗുണം നൽകുവാനായ് മനോസാദ്ധ്യമപേക്ഷിച്ചു കേണിതോ പുതി ചിന്തയുറ്റങ്ങപേക്ഷിച്ചു ചിന്തവെന്ത സംഭ്രമത്താൽ ചിന്തി ചോര വിയർത്തു നീ കുളിച്ചോ പുത്ര വിണ്ണിലോട്ടു നോക്കി നിന്റെ കണ്ണിലും നീ ചോര ചിന്തി മണ്ണുകൂടെ ചോരയാലെ നനച്ചോ പുത്ര! ഭൂമിദോഷ വലഞ്ഞാറെ സ്വാമി നിന്റെ ചോരയാലെ ഭൂമി തന്റെ ശാപവും നീയൊഴിച്ചോ പുത്ര ഇങ്ങനെ നീ മാനുഷർക്ക് മംഗലം വരുത്തുവാനായ് തിങ്ങിന സന്താപമോടു ശ്രമിച്ചോ പുത്ര വേല നീയിങ്ങനെ ചെയ്തു കൂലി സമ്മാനിപ്പതിനായ് കാലമേ പാപികൾ നിന്നെ വളഞ്ഞോ പുത്ര ഒത്തപോലെ ഒറ്റി കള്ളൻ മുത്തി നിന്നെ കാട്ടിയപ്പോൾ ഉത്തമനാം നിന്നെ നീചർ പിടിച്ചോ പുത്ര എത്ര നാളായ് നീയവനെ,വളർത്തുപാലിച്ച നീചൻ ശത്രുകയ്യിൽ വിറ്റു നിന്നെ കൊടുത്തോ പുത്ര നീചനിത്ര കാശിനാശയറിഞ്ഞെങ്കിലിരന്നിട്ടും കാശു നൽകായിരുന്നയ്യോ ചതിച്ചോ പുത്ര ചോരനെപ്പോലെ പിടിച്ചു.ക്രൂരമോടെ കരംകെട്ടി ധീരതയോടവർ നിന്നെയടിച്ചോ പുത്ര പിന്നെ ഹന്നാൻ തന്റെ മുൻപിൽ വെച്ചു നിന്റെ കവിളിന്മേൽ മന്നിലേയ്ക്കു നീച പാപിയടിച്ചോ പുത്ര പിന്നെ ന്യായം വിധിപ്പാനായ് ചെന്നു കയ്യേപ്പാടെ മുമ്പിൽ നിന്ദ ചെയ്തു നിന്നെ നീചൻ വിധിച്ചോ പുത്ര സർവ്വരേയും വിധിക്കുന്ന സർവ്വസൃഷ്ടി സ്ഥിതി നാഥാ സർവ്വനീചനവൻ നിന്നെ വിധിച്ചോ പുത്ര കാരണം കൂടാതെ നിന്നെ കൊലചെയ്യാൻ വൈരിവ്യന്ദം കാരിയക്കാരുടെ പക്കൽ കൊടുത്തോ പുത്ര പിന്നെ ഹെറോദേസുപക്കൽ നിന്നെയവർ കൊണ്ടുചെന്നു നിന്ദ ചെയ്തു പരിഹസിച്ചയച്ചോ പുത്ര പിന്നെയധികാരി പക്കൽ നിന്നെയവൻ കൊണ്ടുചെന്നു നിന്നെയാക്ഷേപിച്ചു കുറ്റം പറഞ്ഞാ പുത്ര എങ്കിലും നീയൊരുത്തർക്കും സങ്കടം ചെയ്തില്ല നൂനം നിങ്കലിത്ര വൈരമിവർക്കെന്തിനു പുത്ര! പ്രാണനുള്ളാനെന്നു ചിത്തേ സ്മരിക്കാതെ വൈരമോടെ തൂണുതന്മേൽ കെട്ടി നിന്നെയടിച്ചോ പുത്ര ആളുമാറിയടിച്ചയ്യോ ധൂളി നിന്റെ ദേഹമെല്ലാം ചീളുപെട്ടു മുറിഞ്ഞു നീ വലഞ്ഞോ പുത്ര ഉള്ളിലുള്ള വൈരമോടെ;യൂദർ നിന്റെ തലയിന്മേൽ മുള്ളുകൊണ്ടു മുടിവെച്ചു തറച്ചോ പുത്ര തലയെല്ലാം മുറിഞ്ഞയ്യോ ഒലിക്കുന്ന ചോര കണ്ടാൽ അലസിയെന്നുള്ളിലെന്തു പറവൂ പുത്ര! തലതൊട്ടങ്ങടിയോളം തൊലിയില്ല മുറിവയ്യോ! പുലിപോലെ നിന്റെ ദേഹം മുറിച്ചോ പുത്ര നിൻ തിരുമേനിയിൽ ചോര,കുടിപ്പാനാവൈരികൾക്കു എന്തുകൊണ്ടു ദാഹമിത്ര വളർന്നു പുത്ര നിൻ തിരുമുഖത്തു തുപ്പി നിന്ദചെയ്തു തൊഴുതയ്യോ! ജന്തുവോടിങ്ങനെ കഷ്ടം ചെയ്യുമോ പുത്ര നിന്ദവാക്കു പരിഹാസം പല പല ദുഷികളും നിന്നെയാക്ഷേപിച്ചു ഭാക്ഷിച്ചെന്തിതു പുത്ര ബലഹീനനായ നിന്നെ വലിയൊരു കുരിശതു ബലം ചെയ്തിട്ടെടുപ്പിച്ച് നടത്തി പുത്ര തല്ലി,നുള്ളി,യടിച്ചുന്തി,തൊഴിച്ചു വീഴിച്ചിഴച്ചു അല്ലലേറ്റം വരുത്തി നീ വലഞ്ഞാ പുത്ര ചത്തുപോയ മൃഗം ശ്വാക്കൾ എത്തിയങ്ങു പറിക്കും പോൽ കുത്തി നിന്റെ പുണ്ണിലും പുണ്ണാക്കിയോ പുത്രാ ദുഷ്ടരെന്നാകിലും കണ്ടാൽ മനം പൊട്ടും മാനുഷ്യർക്ക് ഒട്ടുമേയില്ലനുഗ്രഹം ഇവർക്ക് പുത്രാ ഈ അതിക്രമങ്ങൾ ചെയ്യാൻ നീ അവരോടെന്തു ചെയ്തൂ നീ അനന്തദയയല്ലോ ചെയ്തത് പുത്രാ ഈ മഹാപാപികൾ ചെയ്ത ഈ മഹാനിഷ്ഠൂര കൃത്യം നീ മഹാകാരുണ്യമോടു ക്ഷമിച്ചോ പുത്രാ ഭൂമിമാനുഷർക്ക് വന്ന ഭീമഹാദോഷം പൊറുക്കാൻ ഭൂമിയേക്കാൾ ക്ഷമിച്ചൂ നീ സഹിച്ചോ പുത്രാ ക്രൂരമായ ശിക്ഷ ചെയ്തു പരിഹസിച്ചു അവർ നിന്നെ ജറുസലേം നഗരം നീളെ നടത്തീ പുത്രാ വലഞ്ഞുവീണെഴുന്നേറ്റു കൊലമരം ചുമന്നയ്യോ കൊലമല മുകളിൽ നീ അണഞ്ഞോ പുത്രാ‍ ചോരയാൽ നിൻ ശരീരത്തിൽ പറ്റിയ കുപ്പായമപ്പോൾ ക്രൂരമോടെ വലിച്ചവർ പറിച്ചോ പുത്രാ ആദമെന്ന പിതാവിന്റെ തലയിൽ വൻമരം തന്നിൽ ആദിനാഥാ കുരിശിൽ നീ തൂങ്ങിയോ പുത്രാ ആണിയിന്മേൽ തൂങ്ങി നിന്റെ ഞരമ്പെല്ലാം വലിയുന്ന പ്രാണവേദന ആസകലം സഹിച്ചോ പുത്രാ ആണി കൊണ്ട് നിന്റെ ദേഹം തുളച്ചതിൽ കഷ്ടമയ്യോ നാണക്കേട് പറഞ്ഞതിന്ന് അളവോ പുത്രാ വൈരികൾക്കു മാനസത്തിൽ എൻ മകനെക്കുറിച്ചയ്യോ ഒരു ദയ ഒരിക്കലും ഇല്ലയോ പുത്രാ അരിയകേസരികളെ നിങ്ങൾ പോയ ഞായറിലെൻ തിരുമകൻ മുന്നിൽ വന്ന് ആചരിച്ചു പുത്രാ അരികത്ത് നിന്നു നിങ്ങൾ സ്തുതിച്ചോശാനയും ചൊല്ലി പരിചിൽ കൊണ്ടാടി ആരാധിച്ചു നീ പുത്രാ അതിൽ പിന്നെ എന്തു കുറ്റം ചെയ്തതെന്റെ പുത്രനയ്യോ അതിക്രമം ചെയ്തുകൊൾവാൻ എന്തിതു പുത്രാ ഓമനയേറുന്ന നിന്റെ തിരുമുഖഭംഗി കണ്ടാൽ ഈ മഹാപാപികൾക്കിതു തോന്നുമോ പുത്രാ ഉണ്ണി നിന്റെ തിരുമുഖം തിരുമേനി ഭംഗികണ്ടാൽ കണ്ണിനാന്ദവും ഭാഗ്യസുഖമേ പുത്രാ കണ്ണിനാനന്ദകരനാം ഉണ്ണി നിന്റെ തിരുമേനി മണ്ണുവെട്ടിക്കിളയ്ക്കും പോൽ മുറിച്ചോ പുത്രാ കണ്ണുപോയ കൂട്ടമയ്യോ ദണ്ഡമേറ്റം ചെയ്തു ചെയ്തു പുണ്ണുപോലെ നിന്റെ ദേഹം ചമച്ചോ പുത്രാ അടിയോടു മുടി ദേഹം കടുകിട ഇടയില്ലാ കഠിനമായ് മുറിച്ചയ്യോ വലഞ്ഞോ പുത്രാ നിന്റെ ചങ്കിൽ ചവളത്താൽ കൊണ്ട കുത്തുടൻ വേലസു എന്റെ നെഞ്ചിൽ കൊണ്ടു ചങ്കു പിളർന്നോ പുത്രാ മാനുഷന്റെ മരണം കൊണ്ടു നിന്റെ മരണത്താൽ മാനുഷർക്ക് മാനഹാനി ഒഴിച്ചോ പുത്രാ സൂര്യനും പോയ്മറഞ്ഞയ്യോ ഇരുട്ടായി ഉച്ചനേരം വീര്യവാനെ നീ മരിച്ച ഭീതിയോ പുത്രാ ഭൂമിയിൽ നിന്നേറിയോരു ശവങ്ങളും പുറപ്പെട്ടു ഭൂമിനാഥാ ദുഃഖമോടെ ദുഃഖമേ പുത്രാ പ്രാണനില്ലാത്തവർകൂടെ ദുഃഖമോടെ പുറപ്പെട്ടു പ്രാണനുള്ളോർക്കില്ല ദുഃഖം എന്തിതു പുത്രാ കല്ലുകളും മരങ്ങളും പൊട്ടി നാദം മുഴങ്ങീട്ട് അല്ലലോട് ദുഃഖമെന്തു പറവൂ പുത്രാ കല്ലിനേക്കാൾ ഉറപ്പേറും യൂദർ തന്റെ മനസ്സയ്യോ തെല്ലുകൂടെ അലിവില്ലാ എന്തിതു പുത്രാ സർവ്വലോകനാഥനായ നിൻ മരണം കണ്ടനേരം സർവ്വദുഃഖം മഹാദുഃഖം സർവ്വതും ദുഃഖം സർവ്വദുഃഖക്കടലിന്റെ നടുവിൽ ഞാൻ വീണുതാണു സർവ്വസന്താപങ്ങളെന്തു പറവൂ പുത്രാ നിൻ മരണത്തോടുകൂടെ എന്നെയും നീ മരിപ്പിക്കിൻ എൻ മഹാദുഃഖങ്ങളൊട്ടു തണുക്കും പുത്രാ നിൻ മനസ്സിൻ ഇഷ്ടമെല്ലാം സമ്മതിപ്പാനുറച്ചൂ ഞാൻ എൻ മനസ്സിൽ തണുപ്പില്ലാ നിർമ്മല പുത്രാ വൈരികൾക്കു മാനസത്തിൽ വൈരമില്ലാതില്ലയേതും വൈരഹീനർ പ്രിയമല്ലൊ നിനക്കു പുത്രാ നിൻ ചരണ ചോരയാദം തൻ ശിരസ്സിൽ ഒഴുകിച്ചൂ വൻ ചതിയാൽ വന്ന ദോഷം ഒഴിച്ചോ പുത്രാ മരത്താലെ വന്ന ദോഷം മരത്താലെ ഒഴിപ്പാനായ് മരത്തിന്മേൽ തൂങ്ങി നീയും മരിച്ചോ പുത്രാ നാരികയ്യാൽ ഫലം തിന്നു നരന്മാർക്കു വന്ന ദോഷം നാരിയമ്മേ ഫലമായ് നീ ഒഴിച്ചോ പുത്രാ ചങ്കിലും ഞങ്ങളെയങ്ങു ചേർത്തുകൊൾവാൻ പ്രിയം നിന്റെ ചങ്കുകൂടെ മാനുഷർക്ക് തുറന്നോ പുത്രാ ഉള്ളിലേതും ചതിവില്ലാ ഉള്ളകൂറെന്നറിയിപ്പാൻ ഉള്ളുകൂടെ തുറന്നു നീ കാട്ടിയോ പുത്രാ ആദിദോഷം കൊണ്ടടച്ച സ്വർഗ്ഗവാതിൽ തുറന്നു നീ ആദിനാഥാ മോക്ഷവഴി തെളിച്ചോ പുത്രാ മുൻപുകൊണ്ട കടമെല്ലാം വീട്ടി മേലിൽ നീട്ടുവാനായ് അൻപിനോട് ധനം നേടി വച്ചിതോ പുത്രാ പള്ളിതന്റെ ഉള്ളകത്തു വെച്ച നിന്റെ ധനമെല്ലാം കള്ളരില്ലാതുറപ്പുള്ള സ്ഥലത്തു പുത്രാ പള്ളിയകത്തുള്ളവർക്കു വലയുമ്പോൾ കൊടുപ്പാനായ് പള്ളിയറക്കാരനേയും നീ വിധിച്ചോ പുത്രാ എങ്ങനെ മാനുഷർക്കു നീ മംഗള ലാഭം വരുത്തീ തിങ്ങിന താപം ശമിച്ചു മരിച്ചോ പുത്രാ അമ്മ കന്യേ നിന്റെ ദുഃഖം പാടിവർണ്ണിച്ചപേക്ഷിച്ചു എൻ മനോത്ഥാദും കളഞ്ഞു തെളിയ്ക്ക് തായേ നിൻ മകന്റെ ചോരയാലെ എൻ മനോദോഷം കഴുകി വെണ്മനൽകീടേണമെന്നിൽ നിർമ്മല തായേ നിൻ മകന്റെ മരണത്താൽ എന്റെ ആത്മമരണത്തെ നിർമ്മലാംഗി നീക്കി നീ കൈതൂപ്പുക തായേ നിൻ മഹങ്കലണച്ചെന്നെ നിർമ്മല മോക്ഷം നിറച്ച് അമ്മ നീ മല്‍പ്പിതാവീശോ ഭവിക്കതസ്മാൻ

Manglish lyrics

Amma Kanyamani Thante Nirmmala Dhukhangalippol Nanmayaale Manassuttu Kettukondaalum Dhukham Okke Paravaano, Vakku Pora Maanusharkku Ulkkane Chinthichu Kolvaan Bhudhiyum Pora En Mano Vaakkin Vashambol Paranjaalokkayumilla Ammakanni Thuna Enkil Parayaam Alppam Sarvva Maanusharkku Vanna Sarvva Dhoshotharathinaai Sarvva Nadhan Mishihaayum Maricha Shesham Sarvva Nanma Kadalonte, Sarvva Panka Paadu Kandu Sarvva Dhukham Niranjamma Puthrane Nokki Kuntham Ambu Vedi Chankil Kondapole Manam Vaadi Than Thirukkaal Karangalum Thalarnnu Paaram Chinthamenthu Kannil Ninnu Chinthi Veezhum Kannu Neeraal Enthu Chollaavathu Dhukham Paranjaalokka Anthamatta Sarvva Naadhan Than Thiru Kalppana Orthu Chintha Ottangurappichu Thudangi Dhukham En Makane! Nirmmalane! Nanmayengum Niranjone Janma Dhoshathinte Bhaaram Ozhicho Puthra! Pandu Munnor Kadam Kondu, Koottiyathu Veetuvanaai Aandavan Nee Makanayi Piranno Puthra! Aadham Aadhi Nara Vargam Bheethi Koodathe Pizhachu Hethu Vathin Utharam Nee Cheythitho Puthra! Nannu Nannu Nara Raksha Nandiyathre Cheythathu Nee Inniva Njan Kaanu Maaru Vidhicho Puthra! Munname Njan Marichittu Pinne Nee Cheythiva Enkil Vannithayye, Munname Nee Maricho Puthra! Vaartha Mumbe Ariyichu Yaathra Neeyennodu Cholli Gaathra Dattham Maausharkku Kodutho Puthra! Maanusharkku Nin Pithavu Mano Gunam Nalkuvanaai Mano Sadhyam Apekshichu Kenitha Puthra! Chinthayuttangu Upekshichu Chintha Ventha Sambhramathaal Chinthi Chora Viyarthu Nee Kulicho Puthra! Vinnilottu Nokki Ninte Kannilum Nee Chora Chinthi Mannu Koode Chorayaale Nanacho Puthra! Bhoomi Dhosha Valanjaare Swami Ninte Chorayaale Bhoomi Thante Shaapavum Nee Ozhicho Puthra! Ingane Nee Maanusharkku Mangalam Varuthuvanaai Thingina Santhaapamodu Shramicho Puthra! Vela Nee Ingane Cheythu Kooli Sammanippathinaai Kaalame Paapikal Ninne Valanjo Puthra! Otha Pole Otti Kallan, Muthi Ninne Kaattiyappol Uthamanaam Ninne Neechar Pidicho Puthra! Ethra Naalai Nee Avane, Valarthu Paalicha Neechan Shathru Kayyil Vittu Ninne Kodutho Puthra! Neechan Ithra Kaashin Aashayarinjenkil Irannittum Kaashu Nalkaayirunnayyo Chathicho Puthra! Chorane Pole Pidichu, Krooramode Karam Ketti Dheerathayodavar Ninne Adicho Puthra! Pinne Hannan Thante Munbil Vechu Ninte Kavilinmel Mannileikku Neecha Paapi Adicho Puthra! Pinne Nyaayam Vidhippanaai Chennu Kayyeppaade Mumbil Nindha Cheythu Ninne Neechan Vidhicho Puthra! Sarvareyum Vidhikkunna Sarva Srushtti Sthithi Nadha Sarva Neechanavan Ninne Vidhicho Puthra! Kaaranam Koodathe Ninne Kola Cheyyan Vairi Vrundham Kaariyakkarude Pakkal Kodutho Puthra! Pinne Herodesu Pakkal, Ninne Avar Kondu Chennu Nindha Cheythu Parihasichayacho Puthra! Pinne Adhikaari Pakkal Ninne Avan Kondu Chennu Ninne Aakshepichu Kuttam Paranjo Puthra! Enkilum Nee Orutharkkum Sankadam Cheythilla Noonam Ninkalithra Vairamivarkkenthithu Puthra! Praanan Ullonnennu Chithe Smarikkathe Vairamode Thoonu Thanmel Ketti Ninne Adicho Puthra! Aalu Maari Adichayyo Dhooli Ninte Dheham Ellam Cheelu Pettu Murinju Nee Valanjo Puthra! Ullillulla Vairamode; Yoodhar Ninte Thalayinmel Mullu Kondu Mudi Vechu Tharacho Puthra! Thala Ellam Murinjayyo, Olikkunna Chora Kandaal Alasi Ennullilenthu Paravoo Putha! Thala Thottang Adiyolam Tholiyilla Murivayyo! Puli Pole Ninte Dheham Muricho Puthra! Nin Thiru Meniyil Chora, Kudippanaa Vairikalkku Enthu Kondu Dhaahamithra Valarnnu Puthra! Nin Thiru Mukhathu Thupi Nindha Cheythu Thozhuthayyo! Janthuvod Ingane Kashttam Cheyyumo Puthra! Ninda Vaakku Parihaasam Pala Pala Dhushikalum Ninne Aakshepichu Bhaakshichenthithu Puthra! Balaheenanaya Ninne Valiyoru Kurishathu Balam Cheythitteduppichu Nadathi Puthra! Thalli, Nulli, Adichunthi, Thozhichu Veezhich Izhachu Allalettam Varuthi Nee Valanjo Puthra! Chathu Poya Mrugam Shwaakkal Ethiyangu Parikkumbol Kuthi Ninte Punnilum Punnakkiyo Puthra! Dhushttarennakilum Kandaal Manam Pottum Maanusharkku Ottume Illanugraham Ivarkku Puthra! Eeyathikrumangal Cheyyan Nee Avarod Enthu Cheythu Neeyanandha Dhayayallo Cheythathu Puthra! Ee Maha Paapikal Cheytha Ee Maha Nishttura Kruthyam Nee Mahaa Karunyamodu Kshamicho Puthra! Bhoomi Maanusharkku Vanna Bheemaha Dhosham Poruppan Bhoomiyekkal Kshamichu Nee Sahicho Puthra! Krooramaya Shiksha Cheythu Parihasichavar Ninne Jarusalam Nagar Neele Nadathi Puthra! Valanju Veenezhunettu Kula Maram Chummanayyo Kula Malamukalil Nee Ananjo Puthra! Chorayaal Nin Shareerathil Pattiya Kuppayam Appol Krooramode Valichavar Paricho Puthra! Aadham Enna Pithaavinte Thalayil Van Maram Thannil Aadhi Naadha Kurishil Nee Thoongiyo Puthra! Aaniyinmel Thoongi Ninte Njaramb Ellam Valiyunna Praana Vedhanaa Sakalam Sahicho Puthra! Aani Kondu Ninte Dheham Thulachathin Kashtamayyo Nanakedu Paranjathinaalavo Puthra! Vairikalkku Maanasathilen Makane Kurichayyo Oru Dhaya Orikkalum Illayo Puthra! Ariya Kesarikale Ningal Poya Njaayarilen Thiru Makan Munnil Vannacharichu Puthra! Arikathu Ninnu Ningal Sthuthich Oshaanayum Cholli Parichil Kondaadi Aaradhichume Puthra! Athil Pinne Enthu Kuttam Cheythath Ente Puthranayyo Athikramam Cheythukolvan Enthinu Puthra! Omanayerunna Ninte Thiru Mukha Bhangi Kandaal Ee Maha Paapikalkkithu Thonnumo Puthra! Unni Ninte Thiru Mukham Thiru Meni Bhangi Kandaal Kannin Aanandhavum Bhaagya Sukhame Puthra! Kannin Aanandhakaranaa; Unni Ninte Thiru Meni Mannu Vetti Kilaikkum Pol Muricho Puthra! Kannu Poya Koottamayyo, Dhandamettam Cheythu Cheythu Punnu Pole Ninte Dheham Chamacho Puthra! Adiyodu Mudi Dheham Kadukida Idayilla Kadinnamaai Murichayyo Valanjo Puthra! Ninte Chankil Chavalathaal Konda Kuthudan Velasu- Ente Nenchil Kondu Chanku Pilarnno Puthra! Maanushante Maranathe Kondu Ninte Maranathaal Maanusharkku Maanahaani Ozhicho Puthra! Sooryanum Poyi Maranjayyo! Iruttayi Ucha Neram Veeryavaane Nee Maricha Bheethiyo Puthra! Bhoomiyil Ninneriyoru Shavangalum Purapettu Bhoomi Naadha Dhukhamode Dhukhame Puthra! Praananillathavar Koode Dhukhamode Purapettu Praananullorkkilla Dhukham Enthithu Puthra Kallukalum Marangalum Potti Naadham Muzhangeettu Allallodu Dhukham Enthu Paravoo Puthra! Kallinekkal Urapperum Yoodhar Thante Manassayyo Thellu Koode Alivillathenthithu Puthra! Sarva Lokha Nadhanaya Nin Maranam Kanda Neram Sarva Dhukham Maha Dhukham Sarvathum Dhukham Sarva Dhukha Kadalinte Naduvil Njan Veenu Thaanu Sarva Santhaapangal Enthu Paravoo Puthra! Nin Maranathodu Koode Enneyum Nee Marippikkil Immaha Dhukhangal Ottu Thanukkum Puthra! Nin Manassin Ishttam Ellam Sammathippan Urachu Njan En Manassil Thanuppilla Nirmmala Puthra! Vairikalkku Maanasathil Vairamillathilla Ethum Vaira Heena Priyanallo Ninakku Puthra! Nin Charana Chora Yaadham Than Shirassil Ozhukichu Van Chathiyaal Vanna Dhosham Ozhicho Puthra! Marathaale Vanna Dhosham Marathaale Ozhippanaai Marathinmel Thoongi Neeyum Maricho Puthra! Naari Kayyal Phalam Thinnu Naranmaarkku Vanna Dhosham Naariyaam Me Phalamaai Nee Ozhicho Puthra! Chankilum Njangale Angu Cherthu Kolvan Priyam Ninte Chanku Koode Maanusharkku Thuranno Puthra! Ullil Ethum Chathivillathulla Kuren Ariyippan Ullu Koode Thurannu Nee Kaattiyo Puthra! Aadhi Dhosham Kond Adacha Swargga Vaathil Thurannu Nee Aadhi Naadha! Moksha Vazhi Thelicho Puthra! Mumbu Konda Kadam Ellam Veetti Melil Veettuvanaai Anpinodu Dhanam Nedi Vachitho Puthra! Palli Thante Ullakathu Vecha Ninte Dhanam Ellam Kallarillathurappulla Sthalathu Puthra! Palli Akathullavarkku Valayumbol Koduppanaai Palliyara Karaneyum Vidhicho Puthra! Ingane Maanusharkku Nee Mangala Laabham Varuthi Thingina Thaapam Kshamichu Maricho Puthra! Amma Kanni Ninte Dhukhampaadi Vandhich Apekshichu En Manothaapam Kalanju Thelika Thaaye! Nin Makante Chorayaal En Manodhosham Kazhuki Venma Nalkeedanam Ennil Nirmmala Thaaye Nin Makante Maranathaal Ente Aathma Maranathe Nirmmalaangi Neekki Nee Kai Thookkuka Thaaye! Nin Makankal Anachenne Nirmmala Moksham Nirachu Amma Nee Mal Pithaaveesho Bhavikka Thasmaal
← Back to all lyrics