MALAYALAM CHRISTIAN HYMN

Idanenchile Altharayil

ഇടനെഞ്ചിലെ അൾത്താരയിൽ

Take a moment. Let the words lead.

Malayalam lyrics

ഇടനെഞ്ചിലെ അൾത്താരയിൽ- ഇടയാ വന്നണയേണമേ.... ഇനിയെന്നിലെ പറുദീസയിൽ- ബലിയായ് നീ നിറയേണമേ.... അധരമേ മാറൂ അരുളിക്കയായ്.... ഹൃദയമേ തീരൂ പൊൻകാസയായ്.... ബലിയിൽ ഈ പള്ളിയങ്കണം.... സ്വർഗീയ ദേവാങ്കണം.... ബലിപീഠത്തിൻ വേദിയോ.... ദൈവത്തിൻ സിംഹാസനം....(2) മണിഗോപുരം മുഴക്കി.... ഉയരത്തെ വരവേൽക്കും നാദം.... ആ നേരമല്ലോ വിരിഞ്ഞൂ.... ആത്മാവിൽ ഒരു ലില്ലി മെല്ലെ.... ആ ലില്ലി തൻ നൈർമ്മല്യമെൻ.... ആജീവനാന്തം വരാൻ.... ബലി ഇടയായിട്ടട്ടെ.... (ബലിയിൽ ഈ....) ഗോഥിക് ജനാലകൾ തൂവി.... ദ്യോവിന്റെ വർണ്ണ പ്രകാശം.... ആ വീചി കാണും നിമിഷം.... റൂഹായിലൊഴുകും ഹൃദന്തം.... തിരുവോസ്തിയാൽ നറുവീഞ്ഞിനാൽ.... ഈ ദിവ്യകാരുണ്യവും.... അനുഗ്രഹമാകണമേ.... (ബലിയിൽ ഈ....)

Manglish lyrics

Itanenchile altthaarayil- itayaa vannanayename.... iniyennile parudeesayil- baliyaayu nee nirayename.... adharame maaroo arulikkayaayu.... hrudayame theeroo ponkaasayaayu.... baliyil ee palliyankanam.... svargeeya devaankanam.... balipeedtatthin vediyo.... dyvatthin simhaasanam....(2) manigopuram muzhakki.... uyaratthe varavelkkum naadam.... aa neramallo virinjoo.... aathmaavil oru lilli melle.... aa lilli than nyrmmalyamen.... aajeevanaantham varaan.... bali itayaayittatte.... (baliyil ee....) gothiku janaalakal thoovi.... dyovinte varnna prakaasham.... aa veechi kaanum nimisham.... roohaayilozhukum hrudantham.... thiruvosthiyaal naruveenjinaal.... ee divyakaarunyavum.... anugrahamaakaname.... (baliyil ee....)
← Back to all lyrics