MALAYALAM CHRISTIAN HYMN
Maheshwara nin
മഹേശ്വര നിൻ
Take a moment. Let the words lead.
Malayalam lyrics
മഹേശ്വര നിൻ സുദിനം കാണാൻ
കഴിഞ്ഞ കണ്ണിനു സൗഭാഗ്യം
മനോജ്ഞമാം നിൻ ഗീതികൾ പാടാം
കഴിഞ്ഞ നാവിന് സൗഭാഗ്യം
മഹേശ്വര...
നൂറു നൂറു കണ്ണുകൾ പണ്ടേ
അടഞ്ഞു നിന്നെ കാണാതെ (൨)
നൂറു നൂറു മലരുകൾ പണ്ടേ
കൊഴിഞ്ഞു പോയി കണ്ണീരിൽ (൨)
മഹേശ്വര...
ദൈവജാതൻ പിറന്ന മണ്ണിൽ
വിരിഞ്ഞ മർത്യനു സൗഭാഗ്യം (൨)
മിന്നി നില്പ് താരകൾ വിണ്ണിൽ
തെളിഞ്ഞു കാണ്മു സ്വർലോകം (൨)
മഹേശ്വര...
Manglish lyrics
Maheshwara nin sudhinam kaanaan
Kazhinja kanninu soubhagyam
Manonjamaam nin geethikal paadaam
Kazhinja naavinu soubhagyam
Maheshwara...
Nooru nooru kannukal pande
Adanju ninne kaanathe (2)
Nooru nooru malarukal pande
Kozhinju poyi kanneeril (2)
Maheshwara...
Daivajaathan piranna mannil
Virinja marthyanu soubhagyam (2)
Minni nilpu thaarakal vinnil
Thelinju kaanmu swarlokam (2)
Maheshwara...