MALAYALAM CHRISTIAN HYMN

Thiruvosthi Than

തിരുവോസ്തി തൻ

Take a moment. Let the words lead.

Malayalam lyrics

തിരുവോസ്തി തൻ തൂവെണ്മയിൽ ആഗതനാകുന്ന തമ്പുരാനേ തിരുഃഭോജ്യമായ അകതാരിൽ നീ ആനന്ദമേകുവാൻ വന്നീടണേ വന്നീടണേ ഈശോയെ വന്നീടണേ എന്നുള്ളിൽ എന്നും നീ വന്നീടണേ കാരുണ്യമായ് ചൈതന്യമായ് അളിവേറും സ്നേഹമേ വന്നീടണേ ഈ ലോക സൗഭാഗ്യവും സ്വർഗീയനന്മകളും വിശ്വാസപൂർണ ജീവിതവും ആത്മീയ സാന്ത്വനവും എന്നേശു നാഥാ നീ മാത്രമെന്നും നൽകുന്നു എന്നിൽ എന്നോളവും ഈ ജന്മ മോഹങ്ങളും എന്നാത്മ ദാഹങ്ങളും കണ്ണുനീരിന് യാമങ്ങളും ഏകാന്ത ഭാവങ്ങളും എൻ ജീവ നാഥാ നീ മാത്രം എന്നും കാണുന്നു നിത്യം ആരാധ്യമേ തിരുവോസ്തി...

Manglish lyrics

Thiruvosthi than thoovenmayil Agathanaagunna thampuraane Thirubhojyamaay agathaaril nee Anandameguvaan vanneedane Vanneedane eeshoye vanneedane Ennullil ennum nee vanneedane Kaarunyamaay chaithanyamaay Aliverum snehame vanneedane Ee loka saubhaagyavum swargeeyananmakalum vishwaasapoorna jeevithavum aathmeeya saanthvanavum enneshu naadhaa nee maathramennum nalkunnu ennil ennolavum Ee janma mohangalum enaathma daahangalum kannuneerin yaamangalum Ekaantha bhaavangalum en jeeva naadhaa nee maathram ennum kaanunu nithyam aaradhyame Thiruvosthi....
← Back to all lyrics